Thursday, 6 August 2015

നാം മറക്കുന്നതെന്തുകൊണ്ട്? ...........................................

നാം മറക്കുന്നതെന്തുകൊണ്ട്?


നാമെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറവിയുടെ ഇരകളാണ്. ആളുകളെ കാണുന്നതിന് മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്റ്‌മെന്റുകള്‍ നാം മറന്നുപോകുന്നു, താക്കോലുകള്‍ എവിടെയെങ്കിലും വെച്ചു മറന്നുപോകുന്നു, പഠിച്ച പാഠഭാഗങ്ങള്‍ മറന്നുപോകുന്നു... എന്തിനേറെ തിരക്കുകള്‍ക്കിടയില്‍ സമയത്തിനു ഭക്ഷണം കഴിക്കാന്‍പോലും മറന്നുപോകുന്നവരുണ്ട്. എന്തുകൊണ്ടായിരിക്കാമത്?
മറവിരോഗ (Amnesia) മുള്ള ആളുകള്‍ക്ക് ഭൂതകാലത്തിലെ ഒരു പ്രത്യേക പോയിന്റിന് അപ്പുറമുള്ള കാര്യങ്ങളൊന്നും ഓര്‍ക്കാനാകില്ലത്രേ. എന്നാല്‍ വിചിത്രമെന്നു പറയട്ടെ സംഗീതാഭിരുചി, ഗണിതത്തിലുള്ള അഭിരുചി പോലുള്ള പ്രത്യേക കഴിവുകള്‍ അവരില്‍ നിലനില്ക്കുകയും ചെയ്യും. മറ്റു ചില മറവിരോഗാവസ്ഥകളില്‍ ഹ്രസ്വകാല ഓര്‍മകളെ ദീര്‍ഘകാല ഓര്‍മകളിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനാവാത്തതായിരിക്കും പ്രശ്‌നം. സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ആളുകളെപ്പോലും അവര്‍ക്ക് ഓര്‍ക്കാനാവില്ല. മറവിക്കു പിന്നിലുള്ള മനഃശാസ്ത്രപരമായ കാരണങ്ങള്‍ ഇന്നും പൂര്‍ണമായി ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ലെങ്കിലും കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ മറവിക്കു പിന്നിലെ മറിമായങ്ങള്‍ വിശദീകരിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും സഹായകമാകുമെന്നതു തീര്‍ച്ച.

'ഓര്‍മശക്തി വര്‍ധിപ്പിക്കാം' വാങ്ങാം

ആധുനിക മനഃശാസ്ത്രവിദഗ്ധരുടെ അഭിപ്രായത്തില്‍ മറവി മുഖ്യമായും ആറു കാരണങ്ങളാലാണ് സംഭവിക്കുന്നത്: കാര്യങ്ങള്‍ ശരിയായ വിധത്തില്‍ മനസ്സില്‍ പതിയാതിരിക്കല്‍ (Weak Impression), ഉപയോഗരാഹിത്യം (Disuse), ഇടപെടല്‍ (Interference), വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടല്‍ (Retrieval Failure), പ്രേരിതമറവി (Motivated Forgetting), നിര്‍മാണപ്രക്രിയ (Constructive Process).
നന്നായി പതിയാതിരിക്കല്‍ (Weak Impression)

ഓര്‍മിക്കപ്പെടേണ്ട കാര്യങ്ങള്‍ ഭംഗിയായി മനസ്സില്‍ പതിപ്പിച്ചാലേ പിന്നീട് ആവശ്യമുള്ളപ്പോള്‍ ഓര്‍ത്തെടുക്കാനൊക്കൂ. അതിന് അവയില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ പതിപ്പിക്കണം. അക്കാര്യത്തില്‍ നാം പലരും തികഞ്ഞ പരാജയമാണെന്നുള്ളതാണ് മറവിക്കുള്ള ഒന്നാമത്തെ കാരണം.

തെളിമയുള്ള ചിത്രങ്ങള്‍ കിട്ടാന്‍ ക്യാമറ കൃത്യമായി ഫോക്കസ് ചെയ്യണം. അതുപോലെത്തന്നെ മനസ്സിന്റെ ക്യാമറ കൃത്യമായി ഫോക്കസ് ചെയ്യുമ്പോഴേ തലച്ചോറില്‍ മിഴിവുള്ള 'ചിത്രങ്ങള്‍' പതിയൂ. അത്തരം ചിത്രങ്ങളെ നമുക്ക് വേണ്ടിടത്തോളം കാലം തെളിമയോടെ നിലനില്ക്കൂ. മനസ്സിന്റെ ഫോക്കസ്സിങ്ങാണ് ശ്രദ്ധ. ഓര്‍മിക്കേണ്ട കാര്യങ്ങള്‍ മനസ്സില്‍പ്പതിയാന്‍ ആവശ്യത്തിന് സമയമെടുത്ത് ബോധപൂര്‍വംതന്നെ ശ്രദ്ധ പതിപ്പിക്കുക. ശരിക്കും മനസ്സില്‍ പതിയാത്ത കാര്യങ്ങള്‍ സ്വാഭാവികമായും പെട്ടെന്നു മറന്നുപോകും. ഇക്കാര്യം ചെറിയൊരു ഉദാഹരണത്തിലൂടെ സമര്‍ഥിക്കാം. പുതിയ ആളുകളെക്കാണുമ്പോള്‍ നാം പേരു ചോദിച്ചുകൊണ്ടാണ് പരിചയപ്പെടാറുള്ളത്. എന്നാല്‍ ഭൂരിഭാഗം ആളുകളും കേട്ടമാത്രയില്‍ത്തന്നെ പേരുകള്‍ മറന്നുപോകാറുണ്ടെന്നുള്ളതല്ലേ സത്യം. പിന്നീട് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പേര്‍ ഓര്‍ക്കാനൊത്തില്ലെങ്കില്‍ നാം വേവലാതിപ്പെടുകയും ചെയ്യും. എന്നാല്‍ പരിചയപ്പെടുന്ന സമയത്ത് കേട്ട പേര്‍ ഏതാനും പ്രാവശ്യം മൗനമായി ഉരുവിട്ട് മനസ്സില്‍ ശക്തമായി പതിപ്പിച്ചിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നോ?, ചുരുങ്ങിയത് 'വീണ്ടും ഓര്‍ക്കേണ്ടി വന്നേക്കാവുന്ന പേരാകയാല്‍ അതു ഞാന്‍ ഒന്നുകൂടി മനസ്സിലുറപ്പിക്കട്ടെ' എന്നു വെറുതെയെങ്കിലുമൊന്നു ചിന്തിച്ചിരുന്നെങ്കില്‍ അത് അത്ര പെട്ടെന്നു മറന്നുപോകുമായിരുന്നോ?

ശ്രദ്ധയില്‍നിന്നാണ് ഏകാഗ്രത ഉടലെടുക്കുന്നത്; ഏകാഗ്രതയില്‍നിന്ന് ശ്രദ്ധയും. അതുകൊണ്ട് ശ്രദ്ധയും ഏകാഗ്രതയും പരസ്​പരപൂരകങ്ങളാണെന്നു പറയാം.

ഉപയോഗരാഹിത്യം

മനസ്സില്‍ പതിഞ്ഞ കാര്യങ്ങള്‍തന്നെ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാതിരുന്നാല്‍ കാലക്രമത്തില്‍ മാഞ്ഞുപോകും. വായിക്കുമ്പോഴും മറ്റും വളരെ നന്നായി മനസ്സിലാക്കിയ കാര്യങ്ങള്‍പോലും ഇടയ്ക്ക് ഓര്‍മ പുതുക്കാതിരുന്നാല്‍ ദിവസങ്ങള്‍ക്കുശേഷം മറന്നുപോകുക സാധാരണമാണ്. രാവിലെ വായിക്കുന്ന കാര്യങ്ങള്‍ വൈകുന്നേരമാകുമ്പോഴേക്കും മറന്നു പോകുന്നുവെന്ന് ചിലര്‍ പരാതിപ്പെടുന്നതു കേട്ടിട്ടില്ലേ. അതില്‍ ഒട്ടും അസ്വാഭാവികതയില്ലെന്നാണ് പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ എബ്ബിന്‍ഗോസ് (Ebbinghauz) പറയുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു ശരാശരി വായനക്കാരന്‍ താന്‍ വായിച്ച കാര്യങ്ങള്‍ റിവ്യൂ ചെയ്യാത്തപക്ഷം വായിക്കുന്നതിന്റെ 56 ശതമാനവും വായന കഴിഞ്ഞ് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ മറന്നുപോകും. തുടര്‍ന്ന് ഒന്‍പതു മണിക്കൂറിനുശേഷം 8 ശതമാനവും രണ്ടു ദിവസങ്ങള്‍ക്കു ശേഷം 6 ശതമാനവും ഒരു മാസം തികയുമ്പോള്‍ വീണ്ടും 7 ശതമാനവും വീതം മറന്നുപോകുമത്രേ. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ മറന്നുപോകുന്നതിന്റെ 70 ശതമാനവും സംഭവിക്കുന്നത് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിലാണ്. ഇടയ്ക്കിടെ റിവ്യൂ ചെയ്തുകൊണ്ടും അല്ലാതെയുമുള്ള വായനയ്ക്കുശേഷം ഉണ്ടാകാനിടയുള്ള മറവിയുടെ തോത് മനസ്സിലാക്കാന്‍ ചിത്രം. 2 കാണുക. (പഠിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാതിരിക്കാന്‍ എങ്ങനെ റിവ്യൂ ചെയ്യണമെന്ന് മറ്റൊരധ്യായത്തില്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്).

ഇടപെടല്‍
നേരത്തെ പഠിച്ചുവെച്ച - ഓര്‍മയില്‍ രജിസ്റ്റര്‍ ചെയ്തുവെച്ച - കാര്യങ്ങള്‍ ചിലപ്പോഴെല്ലാം പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും ഓര്‍മിക്കുന്നതിനും തടസ്സമായി ഭവിക്കാറില്ലേ? ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം. നിങ്ങള്‍ നിലവിലെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി പുതിയൊരു സര്‍വീസ് പ്രൊവൈഡറുടെ നമ്പര്‍ സ്വീകരിക്കുന്നതായി സങ്കല്പിക്കുക. എങ്കില്‍ പുതിയ നമ്പര്‍ ഓര്‍മിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പഴയ നമ്പര്‍ ഇടയ്ക്കുകയറി നിങ്ങളുടെ ഓര്‍മയെ തടസ്സപ്പെടുത്താറില്ലേ. പുതിയ നമ്പര്‍ തീര്‍ത്തും മനസ്സിലുറയ്ക്കുന്നതുവരെ കുറച്ചു കാലത്തേക്കെങ്കിലും ഈ പ്രശ്‌നം തുടരുകയും ചെയ്‌തേക്കാം. പുതിയ നമ്പര്‍ മനസ്സിലുറച്ചുകഴിഞ്ഞാല്‍ ആദ്യത്തെ നമ്പര്‍ മറന്നുപോകുകയും ചെയ്യും. 'ഇടപെടല്‍' (Interference) കാരണം ഓര്‍മിക്കുന്നതിനുള്ള പ്രയാസത്തെയും മറവിയെയും എടുത്തുകാണിക്കുന്ന മികച്ച ഒരുദാഹരണമാണിത്.

ഇതേ സംഗതിതന്നെ പഠനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ എങ്ങനെ സംഭവിക്കുന്നുവെന്നു നമുക്കു മറ്റൊരു ഉദാഹരണത്തിലൂടെ പരിശോധിക്കാം. നിങ്ങളൊരു പുസ്തകത്തിലെ ആദ്യത്തെ അധ്യായം ശ്രദ്ധാപൂര്‍വം വായിക്കുന്നു. വായിച്ച കാര്യങ്ങളെല്ലാം ഒരു പരിധിവരെയെങ്കിലും ഓര്‍മയില്‍ തങ്ങിനില്ക്കും. ഇല്ലേ? തുടര്‍ന്ന് രണ്ടാമത്തെ അധ്യായവും മൂന്നാമത്തെ അധ്യായവും വായിച്ച് ക്രമത്തില്‍ അഞ്ചാമത്തെയോ പത്താമത്തെയോ അധ്യായംവരെയെത്തുന്നു. ഇനി ആദ്യത്തെ അധ്യായത്തില്‍ വായിച്ച കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചുനോക്കുകയാണെങ്കില്‍ എന്തു സംഭവിക്കും? കുറേയേറെ കാര്യങ്ങള്‍ മറന്നുപോയിട്ടുണ്ടാകും, ഇല്ലേ? എന്നാല്‍ നിങ്ങള്‍ ആദ്യത്തെ അധ്യായത്തോടുകൂടിതുടര്‍ന്നു വായിക്കാതെ വായന നിര്‍ത്തിയിരുന്നെങ്കില്‍ ആ അധ്യായത്തിലെ കുറേക്കൂടി ഏറെ കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ലേ? ആദ്യം പഠിച്ച കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കുന്നതിന് ഒരു പരിധിവരെയെങ്കിലും തടസ്സം നില്ക്കുന്നത് പിന്നീടു വായിച്ച കാര്യങ്ങളാണെന്നല്ലേ ഇതില്‍നിന്നും നാം ഊഹിക്കേണ്ടത്. ഇതുപോലെ ആദ്യ ഓര്‍മകളെ തുടര്‍ന്നുവരുന്ന ഓര്‍മകള്‍ ഇടപെട്ടു തടസ്സപ്പെടുത്തുന്ന പ്രതിഭാസത്തെയാണ് 'ഇടപെടല്‍' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് റെട്രോആക്ടീവ് (Retroactive) പ്രോആക്ടീവ് ( Proactive) എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്.

റെട്രോആക്ടീവ് ഇടപെടല്‍

'ആ സ്വപ്‌നത്തിന്റെ അവസാനം ഞാന്‍ ഞെട്ടിയുണര്‍ന്നു. സ്വപ്‌നത്തില്‍ കണ്ട കാര്യങ്ങള്‍ ഒന്നൊന്നായി, വളരെ വ്യക്തമായി, ഓര്‍ത്തുകൊണ്ടു കിടക്കവേ ഞാന്‍ വീണ്ടും ഉറങ്ങിപ്പോയി. പക്ഷേ, കാലത്തുണര്‍ന്നപ്പോള്‍ ഒന്നുംതന്നെ ഓര്‍മയില്ല.!' - ഇങ്ങനെയെല്ലാം ആളുകള്‍ പറഞ്ഞുകേള്‍ക്കാറില്ലേ. നിങ്ങള്‍ക്കുമുണ്ടായിട്ടില്ലേ ഇതുപോലുള്ള അനുഭവങ്ങള്‍?ന

റെട്രോആക്ടീവ് ഇടപെടലിന്റെ ഒന്നാന്തരമൊരു ഉദാഹരണമാണിത്. ഒരുപക്ഷേ, രണ്ടാമത്തെ ഉറക്കത്തിനിടയില്‍ കക്ഷി വേറെയും സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കാം. (ഓരോ ദിവസവുമുള്ള ഉറക്കത്തിനിടയില്‍ നാം നൂറുകണക്കിന് സ്വപ്‌നങ്ങള്‍ കാണുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Saturday, 7 February 2015

സത്യാഗ്രഹസമയത്ത് താമസിച്ചിരുന്ന ആശ്രമത്തിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന സത്യാഗ്രഹസ്മാരക വിദ്യാലയം


ഗാന്ധിയുടെ സന്ദർശനം മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിയും മറ്റു നേതാക്കളും സത്യാഗ്രഹസമയത്ത് താമസിച്ചിരുന്ന ആശ്രമത്തിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന സത്യാഗ്രഹസ്മാരക വിദ്യാലയം തന്റെ സത്യാഗ്രഹ സിദ്ധാന്തം ഇങ്ങനെ പരീക്ഷിപ്പെടുന്ന സ്ഥലത്തേക്ക് ഗാന്ധിയുടെ ഒരു സന്ദർശനം ഒഴിവാക്കാവുന്നതായിരുന്നില്ല. 1925 മാർച്ച് 10-ന്, സഹായി മഹാദേവദേശായി, മകൻ രാംദാസ്, അലാഡി കൃഷണസ്വാമി അയ്യർ, സി. രാജഗോപാലാചാരി എന്നിവർക്കൊപ്പം ഗാന്ധി കേരളത്തിലെത്തി. ശിവഗിരി, വൈക്കം ശിവഗിരിയിൽ അദ്ദേഹം നാരായണഗുരുവിനെ സന്ദർശിച്ചു. വൈക്കത്തെ സത്യാഗ്രഹരീതിയോട് വിയോജിപ്പുണ്ടോ എന്ന് ഗാന്ധി ചോദിച്ചപ്പോൾ, എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് ഗുരു പറഞ്ഞു. അഹിംസയും സത്യാഗ്രഹവും പ്രയോജനരഹിതമാണെന്നും, അവകാശപ്രാപ്തിക്ക് ഹിംസ ആവശ്യമായി വരുമെന്നും ചിലർ‍ക്ക് അഭിപ്രായമുള്ളതായി ഗാന്ധി ചൂണ്ടിക്കാട്ടിയപ്പോൾ, ഹിംസ നല്ലതാണെന്ന അഭിപ്രായക്കാരനല്ല താൻ എന്ന് ഗുരു പ്രതികരിച്ചു.[26] വൈക്കത്തെ ആശ്രമത്തിൽ താമസിച്ച ഗാന്ധി സത്യഗ്രഹികളോട് സംസാരിച്ചു. സഹനത്തിന്റേയും ത്യാഗത്തിന്റേയും ക്ഷമയുടേയും പ്രാധാന്യം അടക്കം സത്യാഗ്രഹത്തിന്റെ തത്ത്വങ്ങൾ വിശദീകരിച്ചുകൊടുത്ത്, സത്യഗ്രഹികളുടെ ആത്മവീര്യം ഉയർത്താൻ അദ്ദേഹം ശ്രമിച്ചു. ഇണ്ടന്തുരുത്തി മന വൈക്കം സത്യാഗ്രഹകാലത്ത് സവർണ്ണ യാഥാസ്ഥിതികതയുടെ കേന്ദ്രമായിരുന്ന ഇണ്ടംതുരുത്തി മനയുടെ ഇപ്പോഴത്തെ രൂപം - പുതുക്കി പണിത മന, ഇപ്പോൾ വൈക്കം താലൂക്ക് ചെത്തു തോഴിലാളി യൂണിയൻ കാര്യാലയവും, സി.പി.ഐ. നേതാവ് സി.കെ. വിശ്വനാഥൻ ഉൾപ്പെടെയുള്ള തൊഴിലാളി നേതാക്കളുടെ സംസ്കാരസ്ഥാനവുമാണ്‌.[27] സവർണ്ണ നേതൃത്വവുമായി ഒരു ഒത്തുതീർപ്പും ഗാന്ധി ആഗ്രഹിച്ചു. അവരുമായി ഒരു കൂടിക്കാഴ്ച ഇതിന് ആവശ്യമായിരുന്നു. ആശ്രമത്തിൽ വരാൻ ക്ഷണിച്ച്, സവർണ്ണ നേതാവ് ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരിക്ക് ഗാന്ധിയുടെ സഹായി മഹാദേവദേശായി ഒരു കുറിപ്പയച്ചു. തന്നെ കാണണമെന്നുള്ളവർക്ക് വീട്ടിൽ വന്ന് കാണാമെന്ന് നമ്പൂതിരി മറുപടി പറഞ്ഞു.[28] പിറ്റേദിവസം ഉച്ചക്ക് ഗാന്ധിയും കൂട്ടരും നമ്പൂതിരിയുടെ വസതിയായ ഇണ്ടംതുരുത്തി മനയിൽ എത്തി. സി. രാജഗോപാലാചാരി, മഹാദേവദേശായി, പുത്രൻ രാമദാസ് ഗാന്ധി എന്നിവർ ഗാന്ധിയുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നമ്പ്യാതിരിക്കൊപ്പം വടക്കുംകൂർ രാജ, വഴുതനക്കാട്ടു രാജ, എം.കെ.രാമൻപിള്ള, പി.സി.കൃഷ്ണപിള്ള എന്നിവരും ഉണ്ടായിരുന്നു. സന്ദർശകരെ വീടിന്റെ വരാന്തയിൽ ഇരുത്തിയിട്ട് നമ്പൂതിരിയും കൂട്ടരും അകത്തെ മുറിയിൽ ഇരുന്നു. ഗാന്ധിയും സഹപ്രവർത്തകരും അവർണരുടെ സ്പർശനമേറ്റ് അശുദ്ധി വന്നവരായതുകൊണ്ട് അവരെ മനയുടെ അകത്ത് കടത്തുന്നത് ശരിയല്ല എന്ന് നമ്പൂതിരി കരുതി.[ങ] ചർച്ച അവരുടെ ചർച്ച മൂന്നു മണിക്കൂറോളം നീണ്ടു. കള്ളന്മാർക്കോ, മദ്യപാനികൾക്കൊ, ദുർന്നടപ്പുകാർക്കോ പൊതുവഴിയിൽ കൂടിയുള്ള നടത്തം അനുവദിക്കാതിരിക്കുന്നതു തനിക്കു മനസ്സിലാകുമെന്നും എന്നാൽ ജനിച്ച ജാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ വഴിമുടക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും ഗാന്ധി പറഞ്ഞു. അവർണ്ണരുടെ അവസ്ഥ, അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട്. അവരുടെ സംഭാഷണത്തിലെ ആ ഭാഗം ഈവിധമായിരുന്നു:-[29] എം.കെ.ഗാന്ധി ....സംശയിക്കേണ്ടവരോ ശത്രുക്കളോ അല്ല അവർ....അവർ കൊള്ളക്കാരോ കള്ളന്മാരോ മദ്യപാനികളോ ദുർനടപ്പുകാരോ ആണെങ്കിലും എനിക്കു മനസ്സിലാക്കാനാവും. പക്ഷേ, ജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഈയൊരു തടസ്സമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല....ഇതിനു നിങ്ങളുടെ ഉത്തരം എന്താണെന്നറിയാൻ എനിക്കാഗ്രഹമുണ്ട്. ഇണ്ടന്തുരുത്തി ഹിന്ദുമതശാസ്ത്രഗ്രന്ഥങ്ങളുടെ പാവനത്വത്തിൽ മഹാത്മജി വിശ്വസിക്കുന്നുണ്ടോ? എം.കെ.ഗാന്ധി ഉണ്ട്. ഇണ്ടന്തുരുത്തി താങ്കൾ പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ? എം.കെ.ഗാന്ധി ഉണ്ട്. ഇണ്ടന്തുരുത്തി ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻജന്മങ്ങളിലെ പാപങ്ങളുടെ ഫലമായി അവർ അയിത്തജാതിയിൽ പിറക്കുന്നു. ആചാരവിധികളനുസരിച്ച്, അവരോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാളും ഹീനരാണ്. എം.കെ.ഗാന്ധി കവർച്ചക്കാരോടും മദ്യപാനികളോടുമെന്നതിനെക്കാൾ മോശമായി ഇവരോടു നിങ്ങൾ പെരുമാറുന്നതിന്റെ കാരണം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇണ്ടന്തുരുത്തി കള്ളനേയും മദ്യപാനിയെയും അവരുടെ ദുഷ്ചെയ്തികളിൽ നിന്ന് പിന്മാറ്റാൻ, പക്ഷേ, നിയമപരിചരണം കൊണ്ട് കഴിഞ്ഞേക്കാം. ഇവരെ സംബന്ധിച്ചാണെങ്കിൽ അങ്ങനെ യാതൊരു മാർഗ്ഗവുമില്ല തന്നെ. എം.കെ.ഗാന്ധി അവർക്ക് ആ റോഡുകളിൽ ഇരിക്കണമെന്നില്ല. റോഡുകളിൽ അവർ മാർഗ്ഗതടസ്സമുണ്ടാക്കില്ല. അതിലൂടെ അവർക്കു കടന്നു പോകണമെന്നു മാത്രം. ഇണ്ടന്തുരുത്തി കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. വൈക്കത്ത് നിലവിലിരിക്കുന്ന തരം വിലക്ക് ഹിന്ദുസംഹിതകളിലൊന്നും വിധിച്ചിട്ടില്ലാത്തതാണെന്ന് ഗാന്ധി വാദിച്ചു. ഈ വിലക്ക് ആദിശങ്കരൻ ഏർപ്പെടുത്തിയതാണെന്നായിരുന്നു എതിർപക്ഷത്തിന്റെ മറുപടി. അങ്ങനെയെങ്കിൽ, നിഷ്പക്ഷനായ ഒരു ഹിന്ദു പണ്ഡിതൻ ശങ്കരന്റെ സ്മൃതികൾ പരിശോധിക്കണമെന്നും അവയിൽ ഇത്തരം വിലക്ക് പറഞ്ഞിട്ടില്ലെങ്കിൽ അത് പിൻ‌വലിക്കണമെന്നും ഗാന്ധി നിർദ്ദേശിച്ചു. സവർണ്ണരുടെ ഇടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിട്ട്, വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിനെ ഭൂരിപക്ഷം അനുകൂലിക്കുന്നുവെന്ന് കണ്ടാൽ, അത് അംഗീകരിക്കണമെന്നായിരുന്നു ഗാന്ധിയുടെ മറ്റൊരു നിർദ്ദേശം. യാഥാസ്ഥിതികർ നിയോഗിക്കുന്ന ഒരു പണ്ഡിതനും സത്യാഗ്രഹികൾക്കു വേണ്ടി താൻ നിയോഗിക്കുന്ന മറ്റൊരു പണ്ഡിതനും തമ്മിൽ തിരുവിതാംകൂറിലെ ദിവാന്റെ സാന്നിദ്ധ്യത്തിൽ ചര്ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് മൂന്നാമതൊരു നിർദ്ദേശവും ഗാന്ധി മുന്നോട്ടു വച്ചു. എന്നാൽ യാഥാസ്ഥിതികർക്ക് ഈ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമായില്ല. അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി. സത്യാഗ്രഹം തുടരുകയും സത്